കരിപ്പൂരില്‍ സംഘര്‍ഷത്തിനിടെ സിഐഎസ്എഫ് ജലാന്‍ കൊല്ല്പ്പെട്ട് സംഭവത്തില്‍ കേരളം കേന്ദ്രത്തിനു നല്കിയ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്ന് വ്യാമയാന മന്ത്രാലയം.സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നതിനെതിരായ കാര്യങ്ങളാണ് കേരളം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് വ്യോമയാന മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സീതാറാം ചൗധരിക്കെതിരായ ആദ്യ പരാതി അവഗണിച്ചു എന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
വിമാനത്താവളത്തിലെ യാത്രക്കാരെ പരശോധിക്കാനുള്ള ചുമതല നിലവില്‍ സിഐഎസ്എഫിനാണ്. ഇതിനായി പ്രത്യേക സേനയെ നിയമിക്കണം എന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ ശിപാര്‍ശ. സിഐഎസ്എപ് വ്യാമയാന മന്ത്രാലയത്തിനും വിമാനത്താവള അതോറിറ്റിക്കും കീഴിലാക്കണമെന്നും വ്യോമയാന മന്ത്രാലയം പറയുന്നു.
വിമാനത്താവളത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി രണ്ടു നിര്‍ദ്ദേശങ്ങളും വ്യാമയാന മന്ത്രാലയം മുന്നോട്ടു വച്ചിട്ടുണ്ട്. സുരക്ഷ സംബന്ധിച്ച അവലോകനത്തിനായി എല്ലാ മാസവും എയര്‍പോര്‍ട്ട് ഡയറക്ടര്‍ യോഗം വിളിക്കണമെന്നാണ് ഒന്നാമത്തെ നിര്‍ദ്ദേശം.വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളുടെ വിശദമായ പരിശോധന യോഗത്തില്‍ നടത്തണം എന്നും വ്യോമയാന മന്ത്രാലയം ആവശ്യപ്പെടുന്നു.യാത്രക്കാരെയും ജീവനക്കാരെയും സൗമ്യമായി പരിശോധിക്കാന്‍ സിഐഎസ്എഫ് ജവാന്മാര്ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നതാണ് വ്യാമയാന മന്ത്രാലയത്തിന്റെ രണ്ടാമത്തെ നിര്‍ദ്ദേശം.
അതേസമയം വെടിവയ്പ്പുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സിഐഎസ്എഫ് ജവാന്മാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.വിമാനത്താവളത്തിലെ ഓഫീസുകളും ഉപകരണങ്ങളും തല്ലിതകര്‍ത്തതിന്റെ പേരിലാണ് ജവാന്മാര്ക്കെതിരെ കേസെടുത്തിരിക്കുന്നത്.വിമാനത്താവളത്തിനകത്തും പുറത്തും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശൃങ്ങള്‍ പരിശോധിച്ചതിനുശേഷമാണ് കേസിലുള്‍പ്പെട്ട ജവാന്മാരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞത്.
ജവാന്മാരെ 24 മണിക്കൂര്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശൃപ്പെട്ട് പോലീസ് കരിപ്പൂരിലെ സിഐഎസ്എഫ് ഡെപൃൂട്ടി കമാന്‍ഡര്‍ക്കു കത്തു നല്‍കിയിരുന്നു.അമ്പത്തിമൂന്നരലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത് എന്നാണ് പോലീസിന്റെ നിഗമനം. ഇതിനാല്‍ നഷ്ടപരിഹാരത്തുക നല്‍കാതെ ജവാന്മാര്ക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല.
Discussion about this post