കാലങ്ങളായി നിലനില്‍ക്കുന്ന അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ സുപ്രീം കോടതിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. മുസ്ലീം ഹിന്ദു സമുദായങ്ങള്‍ തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്താനായി അയോധ്യയ്ക്കു മേലുള്ള തര്‍ക്കത്തില്‍ നിന്നും മുസ്ലീങ്ങള്‍ പിന്‍മാറണമെന്ന് വിഎച്ച്പിയുടെ മുന്‍ പ്രസിഡണ്ട് അശോക് സിംഗാള്‍ പറഞ്ഞു.
എന്നാല്‍ വിഎച്ച്പിയുടെ നീക്കം വരാനിരിക്കുന്ന ബിഹാര്‍ യുപി തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണെന്നാണ് കോണ്‍ഗ്രസിന്റേയും സമാജ് വാദി പാര്‍ട്ടിയുടേയും ആരോപണം. ബിജെപി സമുദായപ്രീണനം നടത്തി വോട്ടു നേടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്നാണ് ആരോപണം.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ രാമക്ഷേത്ര നിര്‍മ്മാണം വൈകരുത് എന്ന് ഓര്‍മ്മപ്പെടുത്താനാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഉന്നതാധികാര സമിതിയാണ് രാമ ജന്മഭൂമി ന്യാസ് നിര്‍ണ്ണായക യോഗം ചേര്‍ന്നത്. വാരണാസിയിലേയും നേപ്പാളിലേയും ധാക്കയിലേയും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന മോദി അയോധ്യ സന്ദര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി മുന്‍ എംപിയും ന്യാസിന്റെ മുതിര്‍ന്ന നേതാവുമായ രാം വിലാസ് വേദാന്തി ചോദിച്ചു. രാജ്യ സഭയില്‍ ഭൂരിപക്ഷമില്ലെങ്കിലും ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്താനായി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണം എന്നാണ് വിഎച്ച്പിയുടെ നിലപാട്.
Discussion about this post