ഇന്ത്യന്‍ മഹാസമുദ്ര പ്രദേശത്ത് വര്‍ധിച്ച് വരുന്ന ചൈനീസ് സാന്നിദ്ധ്യത്തെ ചെറുക്കാന്‍ വേണ്ടി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ പ്രതിരോധ പദ്ധതികള്‍ നടപ്പാക്കാന്‍ ഇന്ത്യ. 5,000 കോടി രൂപയിലധികമാണ് ഈ പദ്ധതിയുടെ ചിലവ്. പദ്ധതി നടപ്പാകുന്നതോടെ പ്രദേശത്ത് കൂടുതല്‍ സേനയെയും യുദ്ധക്കപ്പലകുളെയും യുദ്ധവിമാനങ്ങളെയും ഡ്രോണുകളെയും വിന്യസിക്കാന്‍ സാധിക്കും.
പദ്ധതി തയ്യാറാക്കുന്നത് പ്രതിരോധ കമ്മിറ്റിയാണ്. ഇതിന് മേല്‍നോട്ടം വഹിക്കുന്നത് ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ദോവലാണ്. സൈനിക തലവന്മാരും ഇതിലുള്‍പ്പെടും.
കുറച്ച് നാള് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും ആന്‍ഡമാന്‍ ദ്വീപുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
Discussion about this post