തിരുവനന്തപുരത്ത് വെച്ച് ട്രാഫിക് പോലീസുകാരെ റോഡില്‍ വെച്ച് പരസ്യമായി മര്‍ദ്ദിച്ച സംഭവത്തില്‍ എസ്.എഫ്.ഐ നേതാവ് കീഴടങ്ങി. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം നസീം തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലായിരുന്നു കീഴടങ്ങിയത്. കുറച്ച് നാളായി നസീം ഒളിവിലായിരുന്നു.
അതേസമയം നസീമിനെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് രംഗത്തെത്തിയിരുന്നു. നസീം കുറ്റക്കാരനല്ലെന്നും ബി.ജെ.പിക്കരായ പോലീസുകാരാണ് നസീമിനെ പ്രതിയാക്കിയതെന്നും ആനാവൂര്‍ നാഗപ്പന് പറഞ്ഞു.
മന്ത്രിമാരായ എ.കെ ബാലനും , കെ.ടി ജലീലും പങ്കെടുത്ത പരിപാടിയില്‍ സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന നസീം പങ്കെടുത്തിരുന്നു . ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പോലീസിനെതിരെയും സര്‍ക്കാരിനെതിരെയും ശക്തമായ ആരോപണങ്ങളുയര്‍ന്നിരുന്നു.
പാളയത്ത് വെച്ചാണ് ട്രാഫിക് നിയമലംഘനം നടത്തിയത് ചോദ്യം ചെയ്ത പോലീസുകാരായ ശരത് ,വിനയചന്ദ്രന് എന്നിവരെ എസ്.എഫ്.ഐക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ധിച്ചത് .സംഭവത്തിലെ മുഖ്യപ്രതിയായ എസ്.എഫ്.ഐ നേതാവായ നസീമിനെ പിടികൂടണം എന്നാവശ്യപ്പെട്ട് പരിക്കേറ്റ പോലീസുകാരുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കിയിരുന്നു.
Discussion about this post