ജൂണ്‍ 21നു നടക്കുന്ന യോഗദിനാഘോഷങ്ങളില്‍ നിന്നും പഞ്ചാബ് പങ്കെടുക്കില്ല. സംസ്ഥാനത്ത് യോഗദിനാഘോഷങ്ങള്‍ നടത്തേണ്ടെന്ന് ഭരണത്തിലിരിക്കുന്ന അകാലി ദള്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണിത്. ബിജെപിയുടെ ഏറെ കാലമായുള്ള സഖ്യകക്ഷി കൂടിയാണ് അകാലിദള്‍.
പഞ്ചാബിലെ പുണ്യസ്ഥലമായ ആനന്ദ്പൂര്‍ സാഹിബ് സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. മോദിക്കു പകരം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സന്ദര്‍ശനം നടത്തുമെന്നാണ് അറിയിച്ചത്. ഇതില്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന് അതൃപ്തിയുണ്ട്.
പഞ്ചാബിലെ സ്കൂളുകള്‍ക്ക് അവധിക്കാലമായതിനാല്‍ യോഗദിനാചരണത്തില്‍ പങ്കെടുക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കാനാകില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചതായാണ് സൂചന.വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കാരിന്റെ സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ സ്കൂളുകളിലേയ്ക്ക ഇതുവരെ അയച്ചിട്ടില്ല.
1993ലെ ഡല്‍ഹി സ്ഫോടനത്തിലെ പ്രതിയായ ദേവീന്ദര്‍പാല്‍ സിംഗ് ഭുള്ളറെ തീഹാര്‍ ജയിലില്‍ നിന്നും അമൃതസര്‍ ജയിലിലേക്കു മാറ്റിയതുമായി ബന്ധപ്പെട്ടാണ് ബിജെപിയും അകാലി ദളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. തീരുമാനം ബിജെപിയോട് ആലോചിക്കാതെയാണ് കൈക്കൊണ്ടതെന്നാണ് പാര്‍ട്ടിയുടെ ആരോപണം.
പഞ്ചാബിലെ ബിജെപി നേതാക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സന്ദര്‍ശനം മാറ്റിവയ്ക്കാന്‍ തീരുമാനം എടുത്തതെന്നാണ് സൂചന. എന്നാല്‍ ടാന്‍സാനിയന്‍ പ്രസിഡണ്ടിന്റെ ഇന്ത്യാ ന്ദര്‍ശനം അന്നേ ദിവസം നടക്കുന്നതിനാലാണ് പഞ്ചാബിലെത്താന്‍ സാധിക്കാത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം.
Discussion about this post