സംസ്ഥാന ബജറ്റില്‍ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്ന് ബജറ്റ് അവതരിപ്പിക്കവെ ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്തെ 42 ലക്ഷം പേരുടെ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടക്കുന്നതായിരിക്കും. മറ്റുള്ളവര്‍ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാവുന്നതാണ്.
ഇത് കൂടാതെ എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി വകുപ്പ് ക്രമീകരിക്കുന്നതായിരിക്കും. ഇതിന് പുറമെ ജില്ലാ ആശുപത്രികളില്‍ കാര്‍ഡിയോളജി വിഭാഗവും താലൂക്ക് ആശുപത്രികളില്‍ ട്രോമ കെയര്‍ വിഭാഗവും ക്രമീകരിക്കുന്നതായിരിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.
Discussion about this post