അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനാവശ്യമായ ശിലകള്‍ ശേഖരിക്കുന്നതിനായി രാജ്യവ്യാപകമായി പ്രചരണം നടത്തുമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഈ ശ്രമത്തിന് തടസ്സം സൃഷ്ടിക്കരുതെന്ന് മുസ്ലീം സമുദായത്തെട് വിഎച്ച്പി ആവശ്യപ്പെട്ടു.
ഏകദേശം 2.25 ലക്ഷം ചതുരശ്ര അടി ശിലകളാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ആവശ്യം. ഇതില്‍ 1.25 ലക്ഷം ചതുരശ്ര അടി വരുന്ന ശിലകള്‍ വിഎച്ച്പിയുടെ അയോധ്യയിലുള്ള ആസ്ഥാനാത്ത് തയ്യാറാണ്. ശേഷിച്ച ശിലകള്‍ രാജ്യമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികളില്‍ നിന്നും ശേഖരിക്കാനാണ് തീരുമാനമെന്ന് വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ അറിയ്ച്ചു.
ഒരു വര്‍ഷം കൊണ്ട് ഇത് ശേഖരിക്കാനാകുമെന്നാണ് കണക്കു കൂട്ടല്‍. രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച തീരുമാനങ്ങളെടുക്കാന്‍ ചുമതലയുള്ള രാമ ജന്മഭൂമി ന്യാസിന്റെ .ാേഗത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തിലാണ് വിഎച്ച്പി നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post