സോളാര്‍ തട്ടിപ്പ് കേസില്‍ സരിത വീണ്ടും ജയിലിലേക്ക്. ബിജുവിനും, സരിതയ്ക്കും മൂന്ന് വര്‍ഷം തടവ്
പത്തനംതിട്ട: സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായരും, ബിജു രാധാകൃഷ്ണനും മൂന്ന് വര്‍ഷം വീതം തടവ്. ബിജു രാധാകൃഷ്ണന് 75 ലക്ഷം രൂപയും, സരിത 45 ലക്ഷം രൂപയും പിഴ അടയ്ക്കണം. മൂന്ന് വര്‍ഷം തടവ് ലഭിച്ച സരിതയ്ക്ക് കോടതി ജാമ്യം ലഭിച്ചു. സരിത നായരും ബിജു രാധാകൃഷ്ണനും പ്രതികളായ തട്ടിപ്പുകേസില്‍ പത്തനംതിട്ട ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ജയകൃഷ്ണനാണ് വിധി പറഞ്ഞത്. ശിക്ഷ അല്പസമയത്തിനകം വിധിക്കും.
കേസില്‍ ബിജു രാധാകൃഷ്ണന് ഒന്നാംപ്രതിയും സരിത നായര്‍ രണ്ടാം പ്രതിയുമാണ്.
ഓഹരിയെന്ന നിലയില്‍ പണം തട്ടിയെടുത്തുവെന്നായിരുന്നു കേസ് 1.19 കോടി രൂപ സോളാര്‍ പദ്ധതിയുടെ പേരില്‍ തട്ടിച്ചുവെന്നായിരുന്നു കേസ്. അമേരിക്കയില്‍ ജോലിക്കാരനായ ബാബു രാജനെ സോളാര്‍ കമ്പനിയില്‍ ഉള്‍പ്പെടുത്താം എന്നു പറഞ്ഞാണ് ഇരുവരും ചേര്‍ന്ന് പറ്റിച്ചത്.
Discussion about this post