ഹിന്ദു മഹാസഭ നേതാവും, ഹാര്‍ദിക് പട്ടേലും, കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും ഒരേ വേദിയില്‍. ഹാര്‍ദിക് പട്ടേല്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വേദിയിലാണ് വിവാദ സംഘടനയായ ഹിന്ദു മഹസഭയിലെ നേതാവ് പിന്തുണ പ്രഖ്യാപിച്ച് പങ്കെടുത്തത്. അഹമ്മദബാദില്‍ നടന്ന പരിപാടിയിലായിരുന്നു ഹാര്ഡദിക് പട്ടേലിന്റെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം. ഹാര്‍ദിക് തന്നെയാണ് പരിപാടിയുടെ സംഘടാകനും.
ഗാന്ധിജിയെ പ്രതീകാത്മകമായി വെടിവെച്ചു കൊന്ന സംഭവത്തെ തുടര്‍ന്ന് ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തനങ്ങള്‍ സജീവ ചര്‍ച്ചയായിരുന്നു. മോദി വിരുദ്ധ നിലപാടുകളുമായി ഹിന്ദു മഹാസഭ മുന്നോട്ട് പോകുന്നതിനിടയിലും സംഘടന ആര്‍എസ്എസ് അനുകൂലമെന്ന പ്രചരണം പല കേന്ദ്രങ്ങളും നടത്തി. ഇതിനിടയിലാണ് ഹിന്ദുമഹാ നേതാവിനെ ഒരേ വേദിയില്‍ അണിനിരത്തി ഹാര്‍ദിക് പട്ടേലിന്റെ മോദിയ്ക്കെതിരെ പടപുറപ്പാട് പ്രഖ്യാപനം ഉണ്ടായത്.
താനേത് പാര്‍ട്ടിയില്‍ ചേര്‍ന്ന് മത്സരിക്കുമെന്ന് ഹാര്‍ദിക് പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയില്ല. എന്നാല്‍ കോണ്‍ഗ്രസ് ഹാര്‍ദികിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹാര്‍ദിക് പട്ടേലിനെ പിന്തുണച്ചിരുന്നു.
Discussion about this post