ബ്രസീലിലെ പ്രശസ്തമായ ഫുട്ബോള്‍ ക്ലബായ ഫ്ലാമ്ഗോയിലുണ്ടായ അഗ്നിബാധയില്‍ നിരവധി മരണം . പത്ത് പേര് മരിച്ചുവെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട് . മൂന്ന് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട് . വെള്ളിയാഴ്ച വെളുപ്പിനാണ് അപകടം നടന്നത് . അഗ്നിശമന സേനാംഗങ്ങള്‍ മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീയണച്ചത് .
14നും 17നും ഇടയില്‍ പ്രായമുള്ള കളിക്കാരാണ് അപകടത്തില്‍പ്പെട്ടവര്‍ എന്നാണു റിപ്പോര്‍ട്ട് . ക്ലബിന്റെ യൂത്ത് ടീം പരിശീലന കേന്ദ്രത്തിലാണ് തീപ്പിടുത്തമുണ്ടായത് . മുറിയില്‍ കളിക്കാര്‍ ഉറങ്ങുന്ന നേരത്താണ് തീപ്പിടുത്തമുണ്ടായത് . എങ്ങനെയാണ് തീ പടര്‍ന്നു പിടിച്ചതെന്ന കാരണം വ്യക്തമായിട്ടില്ല .
Discussion about this post