ഡല്‍ഹി: ദൂരദര്‍ശനെ ജനകീയമാക്കാന്‍ പുതിയ പദ്ധതികളുമായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഇതിന്റെ ആദ്യപടിയായി പ്രശ്സ്തരായ സിനിമ താരങ്ങളെയും കലാകാരന്മാരെയും പ്രസാര്‍ ഭാരതിയുടെ താത്ക്കാലിക ബോര്‍ഡ് അംഗങ്ങളാക്കാനൊരുങ്ങുകയാണ് മന്ത്രാലയം.
ബോളിവുഡ് താരം കജോളിനെ ബോര്‍ഡിലെ താത്കാലിക അംഗമാക്കുന്നതായാണ് സൂചന. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഏഴ് പേരുകളാണ് ഇതിനോടകം മന്ത്രാലയം വൈസ് പ്രസിഡണ്ടിന് കൈമാറിയിട്ടുള്ളത്. ഇതില്‍ നിന്ന് നാലുപേരാകും ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെടുക. കജോളിന് പുറമേ പ്രശസ്ത ഭജന്‍ ഗായകന് അനൂപ് ജലോട്ട, മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന അശോക് ടണ്ടന്, മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് മിന്‍ഹാസ് മെര്‍ച്ചന്റ് എന്നിവരും വാര്‍ത്താ വിതരണ മന്ത്രലയം ശുപാര്‍ശ ചെയ്ത പട്ടികയില്‍ ഉള്‍പ്പെടുന്നു. മന്ത്രാലയ സെക്രട്ടറിയുമായും ചെയര്‍മാനുമായും ചര്‍ച്ച ചെയ്ത ശേഷമായിരിക്കും വൈസ് പ്രസിഡണ്ട് നാലു പേരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.
2014ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പ്രസാര്‍ ഭാരതിയില്‍ അവസാനമായി നിയമനം നടന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ചലചിത്ര താരങ്ങളെ ഉള്‍പ്പെടുത്തി അതുവഴി ജനങ്ങളെ ആകര്‍ഷിക്കുന്നതിനുളള നടപടി സര്‍ക്കാര്‍ നേരത്തെ ആലോചിച്ചിരുന്നതാണെന്നാണ് സൂചന.
Discussion about this post