ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ നടന്ന മൂന്നാം ട്വന്റി20 മത്സരത്തില്‍ ന്യൂസിലാന്‍ഡിന് അവസാന നിമിഷ ജയം. നാല് റണ്‍സിനാണ് ന്യൂസിലാന്‍ഡ് വിജയിച്ചത്. ടോസ് നേടിയ ഇന്ത്യ കീവിസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കോളിന് മണ്‍റോയുടെ മികച്ച പ്രകടനം ന്യൂസിലാന്‍ഡിന് 212 എന്ന സ്കോര്‍ നല്കി. നാല് വിക്കറ്റ് നഷ്ടത്തിലായിരുന്നു കീവിസ് ഇത്രയും റണ്‍സ് അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. ശിഖര്‍ ധവാനായിരുന്നു ആദ്യ ഓവറില്‍ തന്നെ ഔട്ടായത്. അവസാന ഓവറില്‍ നിന്നും 16 റണ്‍സ് വേണമായിരുന്നു ഇന്ത്യയ്ക്ക് വിജയിക്കാന്‍. ദിനേശ് കാര്‍ത്തിക് അവസാന പന്തില്‍ സിക്സ് അടിച്ചെങ്കിലും ഇന്ത്യയ്ക്ക് വിജയിക്കാനായില്ല.
ഇതോടെ പരമ്പരയും ന്യൂസിലാന്‍ഡ് നേടി.
Discussion about this post