പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോള്‍ ബോളിവുഡ് നടന് മനോജ് ജോഷി കൈകാര്യം ചെയ്യുന്നതായിരിക്കും. ചിത്രത്തില്‍ മനോജ് ജോഷിയുടെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്.
ചലച്ചിത്ര നിരൂപകനും ട്രേഡ് ചലച്ചിത്ര വാണിജ്യ വിശകലന വിദഗ്ദ്ധനുമായ തരണ്‍ ആദര്‍ശും ഫസ്റ്റ് ലുക്ക് ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ഒടിയന്’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഒടിയന് മാണിക്യന്റെ മുത്തച്ഛനായ മുത്തപ്പന്റെ റോളും കൈകാര്യം ചെയ്തത് മനോജ് ജോഷിയാണ്.
Well-known theatre and film actor Manoj Joshi to portray #AmitShah in #PMNarendraModi… Vivek Anand Oberoi essays the title role… Omung Kumar B directs the biopic… Produced by Suresh Oberoi and Sandip Ssingh… Here's the first look: pic.twitter.com/9M3n78q4XG
— taran adarsh (@taran_adarsh) February 13, 2019
ചിത്രത്തില്‍ മോദിയായെത്തുന്നത് വിവേക് ഒബറോയാണ്. ചിത്രത്തില്‍ വലിയ ഒരു താരനിര തന്നെയുണ്ട്. ബൊമന്‍ ഇറാനി, സറീനാ വഹാബ്, പ്രശാന്ത് നാരായണന്, ബര്‍ഖ ബിശ്ത് സെന്‍ഗുപ്ത, അക്ഷത്.ആര്.സലുജ, അന്ജന് ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യതിന് കര്യേകര് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
ഒമുംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സുരേഷ് ഒബറോയിയും സന്ദീപ് സിംഗുമാണ്. ഗുജറാത്തില്‍ നിന്നും മോദി മുഖ്യമന്ത്രിയാകുന്നതും പിന്നീട് പ്രധാനമന്ത്രിയാകുന്നതും ചിത്രത്തില്‍ കാണിക്കുന്നതായിരിക്കും.
Discussion about this post