ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡറായി ആരെന്നു ചോദിച്ചാല്‍ അതെക്കാലവും ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്സ് ആണെന്ന് മാത്രമേ ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ കടന്നു വരുകയുള്ളു . ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും അദ്ദേഹം തന്റേതായ മേഖലകളില്‍ ഇപ്പോഴും സജീവമായി വിലയിരുത്തപ്പെടുന്നു .
ഇപ്പോഴത്തെ കാലത്ത് ഏറ്റവും മികച്ച ഫീല്‍ഡര്‍ എന്നാ ചോദ്യത്തിന് അതിനുള്ള തന്റെ മനസ്സില്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം . തന്റെ ട്വിറ്റെര്‍ അക്കൗണ്ട് വഴി പങ്കുവെചിരിക്കുന്ന വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് .
നിലവില്‍ ഇന്ത്യന്‍ ടീമില്‍ സജീവമല്ലാത്ത സുരേഷ് റൈനയാണ് ജോണ്ടിയുടെ അഭിപ്രായത്തില്‍ ആധുനിക ക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍ . ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സാണ് റോഡ്സിൻെറ പട്ടികയിൽ രണ്ടാമത്തെ മികച്ച ഫീൽഡർ.ഇംഗ്ലണ്ടിൻെറ പോൾ കോളിങ് വുഡാണ് പട്ടികയിൽ മൂന്നാമൻ. ദക്ഷിണാഫ്രിക്കയുടെ തന്നെ ഹെർഷൽ ഗിബ്സാണ് ലോകത്തെ മികച്ച നാലാമത്തെ ഫീൽഡറെന്നും റോഡ്സ് പറയുന്നു. അഞ്ചാം സ്ഥാനത്തുള്ളത് മുൻ ഓസീസ് താരം ആൻഡ്രൂ സൈമൺസാണ്.
Discussion about this post