സൈനികരുടെ ചോരയുണങ്ങും മുമ്പ് പുല്‍വാമ ആക്രമണത്തില്‍ രാഷ്ട്രീയം കളിച്ച് കോണ്‍ഗ്രസ്. രാജ്യം ഒറ്റക്കെട്ടായി അപലപിക്കേണ്ട ഭീകരാക്രമണത്തെ പതിവ് പോലെ കോണ്‍ഗ്രസ് രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. മോദി സര്‍ക്കാരിന്റെ കാലത്ത് 18 പ്രധാന ഭീകരാക്രമണമാണ് നടന്നതെന്നാണ് കോണ്‍ഗ്രസ് പുല്‍വാമ ആക്രമണത്തിന് മിനിറ്റുകള്‍ക്കകം പ്രതികരിച്ചത്.
പാമ്പോര്‍, ഉറി, ഗുരദ്വാപോര്, അമര്‍നാഥ് തുടങ്ങി ഭീകരാക്രമണത്തിന്റെ പട്ടികയും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍വേ വാല നിരത്തുന്നു. മോദിയുടെ 56 ഇഞ്ച് നെഞ്ചെവിടെ എന്ന പരിഹാസവും സുര്‍ജേവാല നടത്തുന്നു. ഭീരുത്വം നിറഞ്ഞ ആക്രമണമെന്നാണ് രാഹുല്‍ഗാന്ധി പ്രതികരച്ചത്. അദ്ദേഹം ആക്രമണത്തെ അപലപിച്ചു. പുല്‍വാമയിലെ സി.ആര്.പി.എഫ്. ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രമണം നികൃഷ്ടമാണ്. ഭീരുത്വം നിറഞ്ഞ ഈ ഭീകര ആക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവത്യാഗം വ്യര്ഥമാവില്ല. ധീരരായ രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്കായി രാജ്യം മുഴുവന്‍ തോളോടുതോള്‍ ചേര്‍ന്നു നില്ക്കുന്നു. പരിക്കേറ്റ ജവാന്മാര് വേഗം സുഖംപ്രാപിക്കട്ടെ- എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
ആക്രമണത്തിന് പിന്നാലെ അഭ്യന്തരമന്ത്രിയുമായി സംസാരിച്ചുവെന്നും സ്്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മോദി ട്വീറ്റ് ചെയ്തു.
സൈനികരുടെ ഓരോ തുണ്ണി രക്തത്തിനും പകരം ചോദിക്കുമെന്ന് കേന്ദ്ര മന്ത്രി ജനറല്‍ വി കെ സിങ് പറഞ്ഞു.
Discussion about this post