പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ സന്നദ്ധമാണെന്നും എന്നാല്‍ ഇതിനുള്ള സാഹചര്യം ഒരുക്കേണ്ടത് പാക്കിസ്ഥാനാണെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ഇക്കാര്യം നേരത്തെ തന്നെ ഇന്ത്യ വ്യക്തമാക്കിയതാണ്. എന്നാല്‍ അയല്‍ രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് പാക്കിസ്ഥാന് നടത്തുന്ന പ്രകോപനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും ജയ്റ്റ്ലി കൂട്ടിച്ചര്‍ത്തു.
നിക്ഷേപകരുടേയും നിരൂപകരുടേയും സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ജയ്റ്റ്ലി. ഇന്ത്യയുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായി യുഎസ് ട്രഷറി സെക്രട്ടറി തിമോത്തി ജെയത്നറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
ഇരു രാജ്യങ്ങളുടേയും നേതാക്കള്‍ തമ്മില്‍ വാക്പോര് ശക്തമായ സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിനായി യുഎസ് സെക്രട്ടറി ജനറല്‍ ജോണ്‍ കെറി ഇടപെട്ടിരുന്നു. അയല്‍രാജ്യങ്ങള്‍ നിരന്തരമായി ഇന്ത്യയ്ക്കു പ്രശ്നം സൃഷ്ടിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ഇതിനു പരിഹാരം കണ്ടെത്താനുള്ള നീക്കമെന്നോണമാണ് മോദി സത്യപ്രതിജ്ഞാ ചടങ്ങില്‍ സാര്‍ക്ക് രാജ്യങ്ങളുടെ നേതാക്കളെ ക്ഷണിച്ചത്. ഇത് വളരെ പ്രയോജനകരമായ നീക്കമായിരുന്നുവെന്ന് ജയ്റ്റ്ലി അഭിപ്രായപ്പെട്ടു.
Discussion about this post