പാകിസ്ഥാനില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ തത്കാലം പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയ നടി ശബാന ആസ്മിയുടെ ട്വീറ്റിനെതിരേ നടി കങ്കണാ റണൗട്ട്.ഭാരതത്തിന്റെ തകര്‍ച്ച ആഗ്രഹിക്കുന്നവരുടെ പരിപാടികളില്‍ ശബാന ആസ്മിയെപ്പോലുള്ളവര്‍ പങ്കെടുക്കുന്നു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള സിനിമാപ്രവര്‍ത്തകരെ ഇവിടെ നിരോധിച്ചശേഷം പാകിസ്ഥാന് എന്തിനാണ് കറാച്ചിയില്‍ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്. എന്നിട്ടിപ്പോള്‍ അവര്‍ മുഖംരക്ഷിക്കാന്‍ നോക്കുകയാണെന്ന് കങ്കണ കുറ്റപ്പെടുത്തി.
സിനിമാരംഗത്തുമുഴുവന് ഇതുപോലെ ശത്രുക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാജ്യദ്രോഹികളാണെന്നും കങ്കണ പറഞ്ഞു. നമ്മുടെ ലക്ഷ്യം പാകിസ്ഥാന് നിരോധനമല്ല, അവരുടെ നാശമാണ് കങ്കണാ പറഞ്ഞു.
കങ്കണയുടെ വിമര്‍ശനം കാര്യമായെടുക്കുന്നില്ലെന്നായിരുന്നു ശബാന ആസ്മിയുടെ മറുപടി.രാജ്യംമുഴുവന്‍ പുല്‍വാമ ദുരന്തത്തിന്റെ ഞെട്ടലിലാണ്. ഇപ്പോള്‍ കങ്കണയ്ക്ക് മറുപടിപറയേണ്ട കാര്യമില്ലെന്നും ശബാന അസ്മി പറഞ്ഞു. തല്ക്കാലം പരിപാടിയില്‍ പങ്കെടുക്കേണ്ട എന്ന തീരുമാനിച്ചതിന് നന്ദി എന്നാണ് ശബാനയ്ക്കുള്ള സോഷഅയല്‍ മീഡിയയുടെ പരിഹാസം. ഇതുപോലെയുള്ള ബുദ്ധിജീവികള്‍ രാജ്യത്തെ ഒറ്റി എത്രകാലം ഇവിടെ തുടരുമെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
Discussion about this post