കാറല്‍ മാര്‍ക്സിന്റെ ശവകുടീരം വീണ്ടും നശിപ്പിക്കപ്പെട്ടു. രണ്ടാഴ്ചയ്ക്കിടയില്‍ രണ്ടാമത്തെ തവണയാണ് ശവകുടീരത്തിന് നേരെ ആക്രമണമുണ്ടാകുന്നത് . ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ മാര്‍ക്സിന്റെ ശില്പം സ്ഥാപിച്ചിരിക്കുന്ന സ്തൂപത്തില്‍ ചുവന്ന നിറത്തിലുള്ള പെയിന്റ് ഉപയോഗിച്ചാണ് ഇത്തവണ വികൃതമാക്കിയത് .
” വെറുപ്പിന്റെ സിദ്ധാന്തം , വംശഹത്യയുടെ ശില്പം ” എന്നിങ്ങനെയാണ് സ്തൂപത്തില്‍ എഴുതി ചേര്‍ത്തിരിക്കുന്നത് . ഫെബ്രുവരി നാലിന് ശവകുടീരത്തിലെ മാര്‍ബിള്‍ ഫലകം ചുറ്റിക ഉപയോഗിച്ച് അടിച്ചു തകര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു . ഇതിനു പിന്നിലുള്ള വ്യക്തികളെ പിടികൂടുവാന്‍ ഇതുവരെ കഴിഞ്ഞട്ടില്ല . ഇതിന് പിന്നാലെയാണ് വീണ്ടും ശവകുടീരം നശിപ്പിചിരിക്കുന്നത് .
ചുറ്റിക കൊണ്ടുള്ള ആക്രമണത്തില്‍ ഫലകം പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയാത്ത തരത്തിലായിരുന്നു നശിപ്പിക്കപ്പെട്ടത് .
1970 ലും മാര്‍ക്സിന്റെ ശില്പത്തിന് നേരെ ആക്രമണം നടന്നിരുന്നു . അന്ന് നടന്ന പൈപ്പ് ബോംബ് ആക്രമണത്തില്‍ പ്രതിമയുടെ മുഖം കേടുപാടുകള്‍ സംഭവിച്ചിരുന്നു .
Discussion about this post