നടന് ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയ ജീവിതത്തിലേക്ക് . മകന് രാജ്കുമാര് ആരംഭിക്കുന്ന പരസ്യകമ്പനിയായ ജഗതിശ്രീകുമാര്‍ എന്റര്ടെയിന്മെന്റ്സ് ചിത്രീകരിക്കുന്ന പരസ്യചിത്രത്തിലാണ് ജഗതി അഭിനയിക്കുന്നത് . 2012 മാര്‍ച്ചില്‍ നടന്ന കാര്‍ അപകടത്തിന് ശേഷം ഏഴുവര്‍ഷത്തെ ചികിത്സയ്ക്ക് ശേഷമാണ് ജഗതി തിരികെ അഭിനയലോകത്തേക്ക് തിരിച്ചു വരുന്നത് .
സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിന്റെ പരസ്യത്തിലാണ് ജഗതി ക്യാമറക്ക് മുന്നിൽ എത്തുന്നത്. സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാൽ ജഗതിയുടെ തിരിച്ചുവരവിന് വേഗതകൂടുമെന്ന് ഡോക്ടർമാർ പറഞ്ഞതായി രാജ്കുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Discussion about this post