അന്വേഷണം നടത്തുന്നതില്‍ വിജിലന്‍സ് സ്വതന്ത്രമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബാര്‍ക്കോഴ കേസില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും അദ്ദേഹം പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല. എല്ലാ വിവരങ്ങളും പരസ്യമാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്നത് രണ്ടു കേന്ദ്ര സേനകള്‍ തമ്മില്‍ നടന്ന സംഘര്‍ഷമാണ്. സംഭവത്തില്‍ കേരളാ പോലിസ് കൃത്യമായ അന്വേഷണമാണ് നടത്തുന്നത്. വിമാനത്താവളത്തിന്റെ നിയന്ത്രണം കളക്ടര്‍ ഏറ്റെടുക്കണ്ട സാഹചര്യമില്ലായിരുന്നു എന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
Discussion about this post