അടുത്ത ദശാബ്ദത്തില്‍ ഇന്ത്യ വന്‍കുതിപ്പ് നടത്തുമെന്ന പ്രവചനവുമായി ഓക്സ്ഫഡ് ഇക്കണോമിക്സ് റിപ്പോർട്ട്. ഇന്ത്യ അടുത്ത ദശാബ്ദത്തില്‍ വന്‍ കുതിപ്പ് നടത്തുമെന്നാണ് പ്രവചനം .
2028 ഓടെ വന്‍ വളര്‍ച്ച രേഖപ്പെടുത്തുന്ന 10 രാജ്യങ്ങളുടെ പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത് . 2019-2028 കാലഘട്ടത്തില്‍ ഇന്ത്യ ശരാശരി 6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഓക്സ്ഫഡ് ഇക്കണോമിക്സ് പ്രവചിക്കുന്നു . ലോകത്തെ വളരുന്ന സമ്പദ്വ്യവസ്ഥകളില് ഏറ്റവും ഉയര്‍ന്ന നിരക്കുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ് . കടുത്ത മത്സരം ഇന്ത്യയുമായിട്ടുള്ള ചൈന 5.1 ശതമാനം വളര്‍ച്ച നിരക്കുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .
ഇന്ത്യയ്ക്ക് പിന്നിലായി 5.3 ശതമാനം വളര്‍ച്ച നിരക്കുമായി ഫിലിപ്പിന്‍സാണ് . ഇന്തോനേഷ്യ 5.1, മലേഷ്യ 3.8, തുര്‍ക്കി 3.0, തയ്ലൻഡ് 2.9, ചിലെ 2.6 , പോളണ്ട് 2.5 , ദക്ഷിണാഫ്രിക്ക 2.3 എന്നിങ്ങനെയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങളുടെ വളര്‍ച്ച നിരക്ക് .
ജിഡിപി , വ്യവസായിക നിക്ഷേപം , വ്യവസായ അനുകൂല അന്തരീക്ഷം എന്നീ ഘടകങ്ങള്‍ പഠനവിധേയമാക്കിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് .
Discussion about this post