പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രവി,ബിയാസ്,സത്ലജ് നദികളില്‍ നിന്നുള്ള വെള്ളം പാക്കിസ്ഥാനുമായി പങ്കുവെയ്ക്കില്ലെന്ന ഇന്ത്യയുടെ തീരുമാനത്തില്‍ ആശങ്ക ഇല്ലെന്ന് പാക്കിസ്ഥാന്
എന്നാല്‍ പടിഞ്ഞാറന്‍ നദികളായ ചെനാബ്, സിന്ധു, ഝലം യിലെ വെള്ളം വഴിതിരിച്ചു വിടുവാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നു പാക് ജലവിഭവവകുപ്പ് സെക്രടറി ഖ്വാജ സുമൈല്‍ .
സിന്ധു നദീജല കരാര്‍ പ്രകാരം കിഴക്കന്‍ നദികളിലെ ജലം വഴിതിരിച്ചു വിടുവാന്‍ ഇന്ത്യയ്ക്ക് പൂര്‍ണമായ അവകാശമുണ്ട് അതവര് ചെയ്യുന്നതിന് എതിര്‍പ്പോ ആശങ്കയോ ഇല്ല . എന്നാല്‍ ഞങ്ങള്‍ക്ക് കൂടി അവകാശപ്പെട്ട പടിഞ്ഞാറന്‍ നദികളിലെ ജലം വഴിതിരിച്ചു വിട്ടാല്‍ ശക്തമായി പ്രതികരിക്കും .
പാക്കിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം അണകെട്ടി ജമ്മു കശ്മീരിലെയും പഞ്ചാബിലെയും ജനങ്ങള്‍ ഉപയോഗിക്കാനായി നല്‍കുമെന്ന് കേന്ദ്ര ജലവിഭവമന്ത്രി നിതിന്‍ ഗഡ്കരിയാണ് ട്വിറ്ററില്‍ അറിയിച്ചത്
1960-ലെ സിന്ധു നദീജല കരാര്‍ പ്രകാരം, പോഷകനദികളായ രവി, സത്ലജ്, ബിയാസ് എന്നിവടങ്ങളിലെ ജലം ഇന്ത്യക്കും ചിനാബ്, ഝലം, സിന്ധു നദികളിലെ ജലം പാക്കിസ്ഥാനുമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ കരാര്‍ പ്രകാരമുള്ള 93-94 ശതമാനം ജലം മാത്രമാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ബാക്കി പാക്കിസ്ഥാനിലേക്ക് ഒഴുകിപോവുകയാണ് ഈ ജലം പാക്കിസ്ഥാന് നല്‍കാതിരിക്കനാണ് ജലവിഭവ വകുപ്പിന്റെ നടപടി .
Discussion about this post