ലോകത്തെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമയിലേക്ക് പ്രത്യേക ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വെ രംഗത്ത്. ‘ഭാരത് ദര്ശന് ടൂര്‍ സ്കീം’ എന്ന പദ്ധതിയുടെ കീഴിലാണ് ട്രെയിന്‍ ഓടുക. ചണ്ഡീഗഢില്‍ നിന്നും തുടങ്ങി ഉജ്ജയിന്‍, ഇന്‍ഡോര്‍, നാസിക്, ഔറംഗബാദ് തുടങ്ങിയ പ്രദേശങ്ങളിലൂടെയായിരിക്കും ട്രെയിന്‍ പോകുക. 7 രാത്രിയും 8 ദിവസവും നീണ്ട് നില്ക്കുന്ന ടൂര്‍ പാക്കേജാണ് റെയില്‍വെ മുന്നോട്ട് വെക്കുന്നത്.
മഹാകാളേശ്വര ജ്യോതിര്‍ലിംഗം, ഓംകാരേശ്വര്‍ ജ്യോതിര്‍ലിംഗം, ശിര്‍ദി സായ് ബാബാ ദര്ശന്, ത്രയംബകേശ്വര്‍, ഗൃഷ്ണേശ്വര്‍ ജ്യോതിര്‍ലിംഗം എന്നിവടങ്ങളിലൂടെയും ട്രെയിന്‍ കടന്ന് പോകുന്നതായിരിക്കും. താമസസൗകര്യവും ഭക്ഷണ സൗകര്യവും ഐ.ആര്.സി.ടി.സി തന്നെ നല്‍കുന്നതാണ്.
മാര്‍ച്ച് 4ന് ആരംഭിക്കുന്ന സര്‍വ്വീസിന് ഒരാള്‍ക്ക് 7,560 രൂപയാണ് ചിലവ്. ഏകതാ പ്രതിമ കാണുന്നതിനായി വഡോദരാ സ്റ്റേഷനിലായിരിക്കും ട്രെയിന്‍ നിര്‍ത്തുക. ഇവിടെ നിന്നും ബസ് മാര്‍ഗ്ഗത്തിലായിരിക്കും സന്ദര്‍ശകരെ ഏകതാ പ്രതിമയുടെ പക്കലേക്ക് കൊണ്ടുപോകുക. ഇതിന് വേണ്ടിയുള്ള ടിക്കറ്റുകള്‍ ഐ.ആര്.സി.ടിയുടെ സൈറ്റായ www.irctctourism.comല്‍ നിന്നും ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ ഐ.ആര്.സി.ടി.സിയുടെ മൊബൈല്‍ ആപ്പിലെ ഭാരത് ദര്ശന് എന്ന ലിങ്കില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കുന്നതാണ്.
Discussion about this post