കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകക്കേസില്‍ പ്രതികളായവര്‍ക്കും പങ്കുള്ളതായി സംശയം. അവരില്‍ 2 പേര്‍ സംഭവദിവസം കല്യോട്ട് എത്തിയിരുന്നതായി സൂചന പോലീസിന് ലഭിച്ചു.
കൊലപാതകങ്ങള്‍ ഉണ്ടായ അന്നു മുതല്‍ ഇവര്‍ രണ്ടു പേരെ കാണാനില്ല എന്നും പൊലീസ് കണ്ടെത്തി. ഇവര്‍ കൊലപാതക സമയത്ത് കല്യോട്ട് എത്തിയിരുന്നോ എന്നതു സ്ഥിരീകരിക്കാന്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. കറുത്ത നിറമുള്ള കാറില്‍ അതിവേഗം ദേശീയപാതവഴി കടന്നു പോയത് ഇവരാണെന്നു സംശയിക്കുന്നു.
കൊലപാതകം നടത്തിയതിനു ശേഷം പീതാംബരന്‍ ഉള്‍പ്പെടെയുള്ള സംഘം കാഞ്ഞങ്ങാട് ഭാഗത്തുള്ള ചാലിങ്കാല്‍-മൊട്ട-രാവണീശ്വരം വരെ ആദ്യം സഞ്ചരിച്ചിട്ടുണ്ട്. ഇവരെ ആരെയെങ്കിലും എത്തിച്ചതാണോ എന്നു പൊലീസ് സംശയിക്കുന്നുണ്ട്. അതിനു ശേഷമാണ് ഇവര്‍ തിരിച്ചു പാര്‍ട്ടി ഓഫിസില്‍ എത്തിയത്.
ക്വട്ടേഷന്‍ സംഘത്തിന്റെ പങ്ക് പോലീസ് തള്ളി കളഞ്ഞിട്ടില്ല. ആദ്യഘട്ട അന്വേഷണത്തില്‍ നിലവില്‍ അറസ്റ്റിലായവര്‍ക്കു പങ്കുണ്ടെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പുറമേ നിന്നുള്ളവരുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ വേണ്ടിവരും. പ്രതികളില്‍ ചിലര്‍ കണ്ണൂരിലെ പാര്‍ട്ടിഗ്രാമത്തിലെത്തി ആയുധപരിശീലനം നേടിയിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്.
Discussion about this post