വലുതാകുമ്പോള്‍ ആരാകണം എന്ന ചോദ്യത്തിന് കുട്ടികളില്‍ ഏറിയ പങ്കും പറയുന്നത് എനിക്ക് ‘ക്രിക്കറ്റ് കളിക്കാരന്‍ ആകണം എന്നൊക്കെയാണ്.അത്രമാത്രം കുട്ടികളില്‍ സ്വാധീനം ചെലുത്താന്‍ ക്രിക്കറ്റിന് കഴിഞ്ഞിട്ടുണ്ട്.ക്രിക്കറ്റ് താരങ്ങളെ പോലും അതിശയിപ്പിക്കുന്ന വിധത്തിലാണ് കുഞ്ഞു താരങ്ങളുടെ പ്രകടനങ്ങള്‍.
അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഒറീസയിലെ ബര്‍സോലി ജില്ലയില്‍ നിന്നും വരുന്നത്.നാലു വയസ്സുകാരി സുദുര്‍ത്ഥിയാണ് ഇവിടുത്തെ താരം.മഹേന്ദ്ര സിങ്ങ് ധോണിയുടെ കടുത്ത ആരാധികയായ സുധുര്‍ത്ഥിയുടെ ബാറ്റിങ്ങ് സ്‌കില്ലുകള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ധോണിയുടെ അതേ ശൈലിയിലാണ് മിടുക്കിയുടെ ബാറ്റിങ്ങ്. എന്തിന് മഹിയുടെ ഹെലികോപ്ടര്‍ ഷോട്ട് വരെ അതേപടി ഇവള്‍ അനുകരിക്കുന്നു.
https://twitter.com/imfemalecricket/status/1097152437708677120
ഇംഗ്ലീഷ് വനിതാ താരം ഡാനിയെല്ലെ വ്യാട്ട് അടക്കമുള്ള പ്രമുഖരാണ് ഈ കൊച്ചു മിടുക്കിയുടെ ബാറ്റിങ്ങ് സ്‌കില്‍ കണ്ട് വീഡിയോ പങ്കുവെച്ചത്. ധോണിയുടെ കടുത്ത ആരാധിക ആയതു കൊണ്ട് തന്നെ എല്ലാവരും ഇവളെ ‘മഹി’എന്നാണ് വിളിക്കുന്നത്.
Discussion about this post