രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിനെ കടത്തിവിടാതെ ബുള്ളറ്റില്‍ ” അഭ്യാസം ” നടത്തിയ യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി .
കായംകുളം കണ്ടല്ലൂര്‍ സ്വദേശി ആദര്‍ശിനെയാണ് പിടികൂടിയത് . എറണാകുളത്ത് ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തിന്റെ വാഹനത്തില്‍ കായംകുളത്തെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ആദര്‍ശ് . തിരികെ എറണാകുളത്തേക്ക് വരുമ്പോഴാണ് ആംബുലന്‍സ് കടത്തിവിടാതെ ലൈസന്‍സ് പോലുമില്ലാത്ത ആദര്‍ശ് വഴിമുടക്കിയായത് .
ബുള്ളറ്റില്‍ യുവാവ് റോഡില്‍ അഭ്യാസം കാണിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു . ആംബുലന്‍സില്‍ രോഗിയ്ക്ക് ഒപ്പമുണ്ടായിരുന്നവരാണ് യുവാവിന്റെ വഴിമുടക്കുന്ന അഭ്യാസം മൊബൈലില്‍ പകര്‍ത്തിയത് . ഈ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വന്നതോടെ വലിയ രോഷമാണ് യുവാവിനെതിരെയുണ്ടായത് .
ആദര്‍ശിനെ പിടികൂടിയതിനോടൊപ്പം വാഹന ഉടമയേയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തിയിരുന്നു . തുടര്‍ന്ന് 6000 രൂപ പിഴയീടാക്കി ആദര്‍ശിനെ വിട്ടയച്ചു .
Discussion about this post