നടി ശ്രീദേവി വിടപറഞ്ഞിട്ട ഇന്നത്തേക്ക് ഒരു വര്‍ഷം തികയുകയാണ്.ഞെട്ടലോടെയാണ് ആ വാര്‍ത്ത സിനിമാ ലോകം കേട്ടത്.ശ്രീദേവിയുടെ ഓര്‍മ്മകളുമായി മകള്‍ ജാന്‍വി കപൂര്‍ ആരാധകരുമായി പങ്കു വെച്ചു.
ശ്രീദേവിയുടെ മടിയില്‍ ഇരിക്കുന്ന ഒരു അര്‍ധ ഫോട്ടോയാണ് ജാന്‍വി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി പങ്കു വെച്ചിരിക്കുന്നത്.അതിന് താഴെ ജാന്‍വി ഇങ്ങനെ കുറിച്ചു.’എന്റെ ഹൃദയത്തിന് എപ്പോഴും ഭാരമേറെയാണ്. പക്ഷേ ഞാനെപ്പോഴും പുഞ്ചിരിക്കും. കാരണം എന്റെ പുഞ്ചിരിയില്‍ എപ്പോഴും നീയുണ്ട്.’
https://www.instagram.com/p/BuOra4rn8L2/?utm_source=ig_web_copy_link
ഫെബ്രുവരി 24നായിരുന്നു ശ്രീദേവി മരിക്കുന്നത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ശ്രീദേവി ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു.
Discussion about this post