പ്രയാഗ്രാജില് നടക്കുന്ന കുംഭ മേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുണ്യ സ്നാനം നടത്തി. സംഗമ സ്ഥാനത്ത് വെച്ചായിരുന്നു സ്നാനം നടത്തിയത്. ശേഷം സ്ഥലത്തെ ശുചീകരണ തൊഴിലാളികളുടെ കാലുകള്‍ കഴുകി അവരെ ആദരിക്കുകയും ചെയ്തു മോദി.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മോദിയെ ചടങ്ങുകളില്‍ അനുഗമിച്ചു. ത്രിവേണി സംഗമത്തിന് സമീപത്ത് വെച്ച് പ്രത്യേക പൂജകളും മോദി നിര്‍വ്വഹിച്ചു. രാജ്യത്തെ 130 കോടി ജനങ്ങളുടെ ക്ഷേമത്തിനായി താന്‍ പ്രാര്‍ത്ഥിച്ചുവെന്ന് മോദി ട്വീറ്റ് ഇട്ടിരുന്നു.
ഇതിന് മുന്‍പ് യോഗി ആദിത്യനാഥും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കുംഭ മേളയില്‍ സ്നാനം നടത്തിയിരുന്നു. ജനുവരി 15ന് ആരംഭിച്ച കുംഭ മേള മാര്‍ച്ച് 4നാണ് അവസാനിക്കുക.
Had the good fortune of taking a holy dip at the #Kumbh. Prayed for the well being of 130 Crore Indians. pic.twitter.com/jTI2QbmWxb
— Narendra Modi (@narendramodi) February 24, 2019
#WATCH: Prime Minister Narendra Modi washes feet of sanitation workers in Prayagraj pic.twitter.com/otTUJpqynU
— ANI UP/Uttarakhand (@ANINewsUP) February 24, 2019
Discussion about this post