സിപിഎം നേതാവിന്റെ വീട് ഡിവൈഎഫ്ഐക്കാര്‍ അടിച്ചു തകര്‍ത്തു . സിപിഎം ചുള്ളി ബ്രാഞ്ച് സെക്രടറിയുടെ വീടാണ് മാരകായുധങ്ങളുമായി എത്തിയ സംഘം അടിച്ചു തകര്‍ത്ത് . സംഭവത്തില്‍ ഗര്‍ഭിണിയടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു .
മഞ്ഞപ്ര ചുള്ളി നെടുംകോട് പൈനാടത്ത് വീട്ടില്‍ കുര്യാക്കോസ് , ഭാര്യ ആണി , മകന് സോമി , സോമിയുടെ സുഹൃത്ത് വിശാഖ് ബൈജു , കുര്യാക്കോസിന്റെ മകള്‍ ലിന്‍സി സിജോ എന്നിവര്‍ക്കാണ് പരിക്കേറ്റത് . കാലിനും , തലയ്ക്കും വെട്ടേറ്റ സോമിയും വിശാഖും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുകയാണ് . എട്ടുമാസം ഗര്‍ഭിണിയായ ലിന്‍സിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു .
കഴിഞ്ഞ ഞായര്‍ രാത്രിയോടെയാണ് ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയത് . വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ സംഘം വീട്ടുപകരണങ്ങള്‍ തല്ലിതകര്‍ത്ത് ആക്രമണം നടത്തുകയുമായിരുന്നു . മകനെയും സുഹൃത്തിനെയും ആക്രമിക്കുന്നത് തടയാന്‍ എത്തിയവര്‍ക്കും മര്‍ദ്ദനമേറ്റതായി കുര്യാക്കോസ് പറഞ്ഞു .
വീടിന് സമീപത്ത് നടന്ന ഗാനമേളയോട് അനുബന്ധിച്ച വാക്കുതര്‍ക്കമാണ് ഇത്തരമൊരു ആക്രമണത്തില്‍ കലാശിച്ചതെന്നും ഡിവൈഎഫ്ഐ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കാലടി എസ്.ഐ ഷോജോ വര്‍ഗീസ് പറഞ്ഞതായി ദീപിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു .
Discussion about this post