ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കും.ഏഴോ എട്ടോ ഘട്ടങ്ങളായുള്ള വോട്ടെടുപ്പിനാണ് സാധ്യത. ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് തിരികെയെത്തിയാലുടന്‍ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.തിങ്കള്‍-ചൊവ്വ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കാശ്മീര്‍ സന്ദര്‍ശിക്കും
പ്രഖ്യാപനത്തിനുള്ള അവസാന ഒരുക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്. ഏപ്രില്‍ ആദ്യവാരം തുടങ്ങി ഏഴു ഘട്ടങ്ങളിലായി മേയ് രണ്ടാം പകുതി തെരഞ്ഞെടുപ്പ് നടപടികള്‍ അവസാനിക്കാനാണ് സാധ്യത.
മഹാരാഷ്ട്രയും ഉത്തര്‍പ്രദേശും സന്ദര്‍ശിച്ച ശേഷം അടുത്ത തിങ്കളാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ജമ്മു കശ്മീരിലെത്തും. ലോക്സഭയ്ക്ക് ഒപ്പം ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പും നടത്താനുള്ള സാധ്യത കമ്മീഷന് ആരായും.
Discussion about this post