കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആർ.എസ്.എസ്.നിയമ നടപടിക്ക്. മാതൃഭൂമി ദിനപ്പത്രത്തിൽ ഫെബ്രു.7 ന് എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചകോടിയേരി ബാലകൃഷ്ണന്റെ ‘കോൺഗ്രസ്സിന്റേത് അതിരു കടന്ന രാഷ്ട്രീയാഭാസം’ എന്ന ലേഖനത്തിൽ ഗാന്ധിജിയെ വധിച്ചത് ആർ എസ് എസ് ആണെന്ന പരാമർശത്തിനെതിരെയാണ് നിയമനടപടി.
ആർ എസ് എസ് കോഴിക്കോട് മഹാനഗർ സംഘചാലക് ഡോ.സി.ആർ മഹിപാൽ ആണ് കോഴിക്കോട് ബാറിലെ അഡ്വ.ഇ. കെ. സന്തോഷ് കുമാർ മുഖേന നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് കിട്ടി ഒരാഴ്ചക്കുള്ളിൽ കോടിയേരി ബാലകൃഷ്ണൻ മാപ്പു പറയുകയും പത്രത്തിന്റെ പ്രധാന പേജിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ അത് പ്രസിദ്ധീകരിക്കുകയും വേണമെന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇതിന് തയ്യാറല്ലെങ്കിൽ തുടർനിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു.
Discussion about this post