ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന വേളയില്‍ വ്യോമസേനാ ഉദ്യോഗസ്ഥരായ ഇന്ത്യന്‍ ഷൂട്ടിംഗ് താരങ്ങളെ തിരിച്ച് വിളിച്ച് വ്യോമസേന. ഷൂട്ടിംഗ് താരങ്ങളായ രവി കുമാറിനെയും ദീപക് കുമാറിനെയുമാണ് വ്യോമസേന തിരിച്ച് വിളിച്ചത്. ഇരുവരെ വ്യോമസേനയിലെ ഗ്രൗണ്ട ഡ്യൂട്ടി ഉദ്യോഗസ്ഥരാണ്. നിലവില്‍ ഇവര്‍ ഡല്‍ഹിയില്‍ നടക്കുന്ന ഐ.എസ്.എസ്.എഫ് ലോകകപ്പില്‍ പങ്കെടുക്കുകയാണ്.
തന്റെ ഉന്നത ഉദ്യോഗസ്ഥന് തന്നെ വിളിച്ചിട്ടുണ്ടെന്നും താന്‍ തിരിച്ച് പോകുമെന്നും രവി കുമാര്‍ വ്യക്തമാക്കി. രാജ്യത്തിന് തന്നെ ആവശ്യമാണെങ്കില്‍ അതാണ് പ്രധാനമെന്നും മത്സരം പിന്നീട് കളിക്കാമെന്നും രവി കുമാര്‍ പറഞ്ഞു. താന്‍ ഒരു പൈലറ്റല്ലെങ്കിലും വേണ്ടി വന്നാല്‍ താനും യുദ്ധത്തിന്റെ ഭാഗമാകാന്‍ തയ്യാറാണെന്നും രവി കുമാര്‍ പറഞ്ഞു.
താനും ദീപക് കുമാറും ഒഴികെ ബാക്കിയുള്ള തന്റെ സഹ ഉദ്യോഗസ്ഥരെല്ലാവരും ഡ്യൂട്ടിയിലാണെന്നും രവി കുമാര്‍ ചൂണ്ടിക്കാട്ടി. അതീവ ജാഗ്രതയിലാണ് വ്യോമസേന നിലവില്‍.
പുരുഷന്മാരുടെയും മികസഡിന്റെയും 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരങ്ങളില്‍ ഇരുവരും പങ്കെടുത്തു. എന്നാലും ഇവര്‍ക്ക് ഫൈനലില്‍ പ്രവേശിക്കാനായില്ല.
Discussion about this post