പുൽവാമ ഭീകരാക്രമണത്തിൽ 44 ധീര ജവാൻമാരുടെ രക്തസാക്ഷിത്വത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയതിനെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളത് എന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന് എന്ത് കൊണ്ട് പാക്കിസ്ഥാന്റെ ആക്രമണശ്രമങ്ങളെ തള്ളി പറയുന്നില്ലയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ടി ജി സുനില്‍ . ഇന്ത്യക്കാരന്റെ ചോര കുടിച്ച് വളരുന്ന കുളയട്ടയാണ് സിപിഎം എന്നും അതിനാല്‍ ഇത്തരമൊരു മൗനമെന്നും വിമര്‍ശിക്കുന്നു .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
രാജ്യവും സ്വതന്ത്ര്യവും ഉണ്ടെങ്കിൽ മാത്രമേ രാഷ്ട്രീയം ഇന്ത്യയിൽ ഉണ്ടാക്കൂ എന്ന് കോടിയേരി മനസ്സിലാക്കണം…
പുൽവാമ ഭീകരാ ക്രമണത്തിൽ 44 ധീര ജവാൻമാരുടെ രക്തസാക്ഷിത്വത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം ബാല്‍ കോട്ടിൽ പ്രത്യാക്രമണം നടത്തിയത് രാഷ്ട്രീയ മുതലെടുപ്പിന് എന്നു പറഞ്ഞ കോടിയേരി ബാലകൃഷണൻ ,ഇന്ന് പാക്കിസ്ഥാൻ നടത്തിയ ആക്രമണ ശ്രമങ്ങളെ എന്തു കൊണ്ട് തള്ളി പറയുന്നില്ല.
കോടിയേരി നിങ്ങളുടെ പ്രസ്ഥാനം ഇന്ത്യക്കാരന്റെ ചോര കുടിച്ച് വളരുന്ന കുളയട്ടയാണ്, അതു കൊണ്ടാണ് നിങ്ങളുടെ നിശബ്ദത. ഒരു കാലത്തും ഇന്ത്യ മഹാരാജ്യതോട് കൂറ് കാണിക്കാത്ത CPIM പ്രസ്ഥാനത്തിന്റെ സെക്കട്ടറിയാണ് നിങ്ങൾ.
ഇന്ത്യ – ചൈനാ യുദ്ധത്തിൽ ചൈനയ്ക്ക് ജയ് വിളിച്ചു CPIM.
ക്വിറ്റ് ഇന്ത്യ സമത്തെ ഒറ്റു കൊടുത്തവർ, സദ്ദാം ഹുസൈനു വേണ്ടിയും ,ഗാസയിലെയും പാലസ്തീനിലെയും ആക്രമണങ്ങൾക്ക് എതിരെ പ്രതികരിക്കുന്നവർ ഇന്ത്യയിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ച് ഒറ്റുകാരെ പൊലെ സംസാരിക്കുന്നുവെങ്കിൽ സംശയിക്കണം,കോടിയേരിയെയും അവരുടെ പ്രസ്താനത്തെയും.
“ആയിരം തിരഞ്ഞെടുപ്പു തോറ്റാലും സൈന്യത്തെയും ഇന്ത്യ മഹാരാജ്യത്തെയും തള്ളി പറയില്ല അവസാന കോൺഗ്രസ്സുക്കാരനും, മരണം വരെ”…
ജയ് ഹിന്ദ്
Discussion about this post