അതിര്‍ത്തിയില്‍ പാക്കിസ്ഥാന് പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുന്നതിനിടയില്‍ ഇന്ത്യയുടെ യുദ്ധവിമാന പൈലറ്റായ അഭിനന്ദന് വര്‍ത്തമാനെ തങ്ങള്‍ പിടികൂടിയെന്ന പാക്കിസ്ഥാന്റെ വാദത്തില്‍ ഭയപ്പെടേണ്ടതില്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പൈലറ്റ് പാക്കിസ്ഥാന്റെ പക്കലുണ്ടെങ്കിലും പൈലറ്റിനെ ദ്രോഹിക്കാന്‍ പാക്കിസ്ഥാന് സാധിക്കില്ല. ജനീവ കണ്‍വെന്‍ഷന്റെ നിയമങ്ങളെയാണ് വിദഗ്ദ്ധര്‍ ഇതിനായി ചൂണ്ടിക്കാണിക്കുന്നത്.
തങ്ങളുടെ പക്കല്‍ അഭിനന്ദനുണ്ടെന്ന് കാണിച്ച് പാക്കിസ്ഥാന് തന്നെ ചില വീഡിയോകള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതില്‍ ഒരു പൈലറ്റിനെയും കാണാവുന്നതാണ്. എന്നാല്‍ ഇതേപ്പറ്റി ഇന്ത്യ സ്ഥിരീകരണം നല്‍കിയിട്ടില്ല.
ജനീവ കണ്വെന്ഷനനുസരിച്ച് യുദ്ധ തടവുകാരെ ദ്രോഹിക്കാന്‍ സാധിക്കുന്നതല്ല. പാക്കിസ്ഥാന് തന്നെ വീഡിയോയും ഫോട്ടോകളും പുറത്ത് വിട്ടിരിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും ഇതേപ്പറ്റി വിവരമുണ്ട്. ഇതുപോലൊരു സാഹചര്യത്തില്‍ യുദ്ധ തടവുകാരനാക്കിയ പൈലറ്റിനെ പാക്കിസ്ഥാന് ദ്രോഹിക്കാന്‍ സാധിക്കുന്നതല്ല.
അതേസമയം പൊതുജനത്തിന് മുന്നില്‍ യുദ്ധ തടവുകാരുടെ വീഡിയോയും ഫോട്ടോകളും പ്രസിദ്ധീകരിക്കുന്നതും ജനീവ കണ്വെന്ഷന് നിയമങ്ങള്‍ പ്രകാരം തെറ്റാണ്.
ഇന്ന് രാവിലെ ഇന്ത്യയ്ക്ക് പാക്കിസ്ഥാനില്‍ വെച്ച് ഒരു മിഗ്-21 ബൈസണ്‍ വിമാനം നഷ്ടപ്പെട്ടുവെന്നും പൈലറ്റിനെ കാണാനില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.
Good that Pakistanis have claimed a POW, he has to be treated as per the guidelines of Geneva Convention. Don't make it as win or loss situation for our glory. He is known to the International world and hence he is safe. Plus don't beg to anyone about his safe return. (1/2)
— Vishal Kumar (@AsOurLawIs) February 27, 2019
Discussion about this post