പാക്കിസ്ഥാന് അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കണമെന്ന് സുഷമാ സ്വരാജ്.അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കണം,അല്ലാതെ മേഖലയില്‍ സമാധാനം പുലരില്ലെന്നും സുഷമ പറഞ്ഞു.ഇസ്ലാമിക സഹകരണസംഘടനയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുഷമാ സ്വരാജ്.
ഭീകരവാദം ജീവിതം തകര്‍ക്കുകയും ഭൂവിഭാഗങ്ങളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.ഞാന്‍ വരുന്നത് മഹാത്മാ ഗാന്ധിയുടെ നാട്ടില്‍ നിന്നാണ്.എല്ലാ പ്രാര്‍ഥനകളും ശാന്തിയില്‍ അവസാനിക്കുന്ന നാട്ടില്‍ നിന്ന്.ലോകത്തിന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി എല്ലാ ആശംസകളും നേരുന്നു എന്നും സുഷമാ സ്വരാജ് പറഞ്ഞു.സമ്മേളനത്തില്‍ സൗദി വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവരെ സുഷമ കണ്ടു
Discussion about this post