കൊല്‍ക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ സെഞ്ച്വറി നേട്ടം പാക് പിടിയിലായ ഇന്ത്യന്‍ എയര്‍ഫോഴ്സ് പൈലറ്റ് അഭിനന്ദന് വര്ദ്ധമാാന് സമര്‍പ്പിച്ച് വൃദ്ധിമാന്‍ സാഹ. പശ്ചിമ ബംഗാള്‍ താരമായ സാഹ അരുണാചല്‍പ്രദേശിനെതിരെ നേടിയ സെഞ്ച്വറിയാണ് അഭിനന്ദന് സമര്‍പ്പിക്കുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ വെറും 62 പന്തില്‍ നിന്ന് 129 റണ്‍സാണ് സാഹ അടിച്ചുകൂട്ടിയത്.
സാഹയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവില്‍ ബംഗാള്‍ 107 റണ്‍സിനാണ് അരുണാചലിനെ പരാജയപ്പെടുത്തിയത്. ട്വിറ്ററിലൂടെയാണ് താരം തന്റെ സെഞ്ച്വറി നേട്ടം അഭിനനന്ദന് സമര്‍പ്പിക്കുന്നതായി പറഞ്ഞത്.
https://twitter.com/Wriddhipops/status/1100952505767227392
‘ഇന്നത്തെ പ്രകടനത്തെ അഭിനന്ദിച്ച് എല്ലാവര്ക്കും നന്ദി. ഈ ഇന്നിങ്സ് എനിക്കേറെ പ്രിയപ്പെട്ടതാണ്. ഈ നേട്ടം പാക് പിടിയിലായ ഇന്ത്യയുടെ ധീരജപുത്രന് വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് സമര്‍പ്പിക്കുന്നു. അഭിനന്ദന് എത്രയും വേഗം സുരക്ഷിതനായി രാജ്യത്ത് തിരിച്ചെത്താനായി പ്രാര്‍ഥിക്കുന്നു’ സാഹ ട്വീറ്റ് ചെയ്തു.
Discussion about this post