സംഘടനാ സ്ഥാപകനായ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ 75ാം ചരമദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ആര്‍എസ്എസ്.1925ല്‍ ആരംഭിച്ച സംഘടനയുടെ ഉന്നമനത്തിനായി ചിന്തിക്കുകയും അവ പ്രാവര്‍ത്തികമാക്കാനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത വ്യക്തിയാണ് കേശവ് ബലിറാം ഹെഡ്ഗേവാറെന്ന് ആര്‍എസ്എസ് ട്വിറ്ററില്‍ കുറിച്ചു. മഹാരാഷ്ട്രയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവീസും പങ്കെടുത്തു.
1889 ഏപ്രില്‍ ഒന്നിന് നാഗ്പൂരിലാണ് ഹെഡ്ഗേവാര്‍ ജനിച്ചത്. വൈദ്യശാസ്ത്രം പഠിച്ച അദ്ദേഹം ചെറുപ്പകാലംതൊട്ടു തന്നെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഭാഗമായിരുന്നു. 1925ല്‍ ഏകീകൃത ഇന്ത്യ എന്ന ആശയം പ്രചരിപ്പിക്കുന്നതിനായാണ് അദ്ദേഹം രാഷ്ട്രീയ സ്വയം സേവക സംഘം എന്ന പ്രസ്ഥാനത്തിനു രൂപം നല്‍കുന്നത്.
ഭാരതത്തെയും അതിലെ ജനങ്ങളേയും സേവിക്കാനും ഭാരതത്തിന്റെ ആത്മീയ,ധാര്‍മ്മിക മൂല്യങ്ങളെ സംരക്ഷിക്കാനും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ താമസിക്കുന്ന ഏതൊരു വ്യക്തിയുടേയും
താല്പര്യങ്ങള് സംരക്ഷിക്കാനുമുള്ള പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് അദ്ദേഹം സംഘടന ആരംഭിച്ചത്. 1940 ജൂണ്‍ 21നാണ് ഹെഡ്ഗേവാര്‍ അന്തരിച്ചത്.
Discussion about this post