ദിവസങ്ങളായി നീണ്ടു നില്‍ക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പ്രശ്നങ്ങളും പിരിമുറുക്കങ്ങളും കുറയ്ക്കാന്‍ അഭിനന്ദനെ തിരിച്ചയച്ചതൊടെ കഴിഞ്ഞുവെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
കഴിഞ്ഞ ദിവസമാണ് പാക് പിടിയിലായിരുന്ന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറിയത്.ഇസ്ലാമാബാദില്‍ നിന്നും അഭിനന്ദനെ വാഗാ അതിര്‍ത്തി വഴിയാണ് ഇന്ത്യയിലെത്തിച്ചത്.
എന്നാല്‍ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുന്നത് നിരീക്ഷിക്കാന്‍ ഇമ്രാന്‍ ഖാന്‍ ലാഹോറില്‍ എത്തിയിരുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.അഭിനന്ദനെ കൈമാറുന്നതിന് മണിക്കൂറുകള്‍ മുന്‍പ് തന്നെ ലാബോറിലെത്തിയ ഇമ്രാന്‍ഖാന്‍ അഭിനന്ദനെ കൈമാറിയതിന് ശേഷമാണ് തിരിച്ചു പോയത്.
ഇതിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുമായും , ഗവര്‍ണര്‍ ചൗധരി സര്‍വാര്‍ എന്നിവരുമായും ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
Discussion about this post