അഭിമാനകരമായ സേവനത്തിനു ശേഷം എയര്‍ മാര്‍ഷല്‍ സി. ഹരികുമാര്‍ വിരമിച്ചു. വിരമിക്കല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ വ്യോമസേന ട്വിറ്ററില്‍ പങ്കുവച്ചു.39 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷമാണ് പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡിന്റെ തലപ്പത്ത് നിന്നു ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശിയായ എയര്‍ മാര്‍ഷല്‍ സി. ഹരികുമാര്‍ (എയര്‍ ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ്) പടിയിറങ്ങിയത്. പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ മിസൈലാക്രമണത്തിന്റെ ശക്തിയും കേന്ദ്രവു ഇദ്ദേഹമാണ്. ഹരികുമാര്‍ നേതൃത്വം നല്‍കിയിരുന്ന പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് ആണ് ആക്രമണത്തിന്റെ സമഗ്ര പദ്ധതി തയാറാക്കിയത്.
Air Marshal Chandrashekharan Hari Kumar, AOC-in-C, Western Air Command IAF retired on 28 Feb 2019 after an illustrious career spanning over 39 yrs. The Air Marshal was commissioned in the Flying Branch of Indian Air Force in the year 1979.
Details on https://t.co/okJbv3h7IU pic.twitter.com/seHpDaLOZi— Indian Air Force (@IAF_MCC) March 1, 2019
ഡല്‍ഹി ആസ്ഥാനമായുള്ള കമാന്‍ഡിനാണു പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ വ്യോമസുരക്ഷാ ചുമതല. തിരിച്ചടിക്കു കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ അറിയിച്ചതിനു പിന്നാലെ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനായി ഒരുക്കം ആരംഭിച്ചിരുന്നു.
ആക്രമണം നടന്ന ദിവസം യാതൊരു സംശയവും ആര്‍ക്കും തോന്നാത്ത തരത്തില്‍ മുന്‍നിശ്ചയിച്ച ചടങ്ങുകളെല്ലാം മാറ്റങ്ങളൊന്നുമില്ലാതെ തന്നെ നടത്തി. വിരമിക്കാനിരിക്കുന്ന ഹരികുമാറിനെ ആദരിക്കാനായി ഒരുക്കിയ ഉച്ചവിരുന്നും മുടക്കമില്ലാതെ നടന്നു.
സേനാ മേധാവിക്കൊപ്പം വിരുന്നില്‍ പങ്കെടുത്ത ശേഷം വീണ്ടും ബാലാക്കോട്ട് ഓപ്പറേഷന്റെ ആസൂത്രണത്തിലേക്ക് തന്നെ മടങ്ങി. സി. ഹരികുമാര്‍ പടിയിറങ്ങുമ്പോള്‍ നിര്‍ണായകമായ പടിഞ്ഞാറന്‍ കമാന്‍ഡിന്റെ തലപ്പത്ത് എത്തിയിരിക്കുന്നതും മലയാളി തന്നെ. കണ്ണൂര്‍ കാടാച്ചിറ സ്വദേശി എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍. നേരത്തേ കിഴക്കന്‍ കമാന്‍ഡിന്റെ ചുമതലയായിരുന്നു നമ്പ്യാര്‍ക്ക്.
ഹരി കുമാര്‍ പടിയിറങ്ങുമ്പോള്‍ ആ സ്ഥാനത്തേക്ക് വരുന്നത് ഒരു മലയാളിയാണെന്നതും കേരളത്തിന് അഭിമാനിക്കവുന്ന കാര്യമാണ്.കണ്ണൂര്‍ കാടാച്ചിറ സ്വദേശി എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ക്കാണ് ഇനി പടിഞ്ഞാരന്‍ കമാന്‍ഡിന്റെ ചുമതല.
ബാലാക്കോട്ടിലെ ജയ്ഷ് കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ പ്രധാന പങ്കു വഹിച്ച എയര്‍.സി.മാര്‍ഷല്‍ സി.ഹരികുമാറിനെ പുറത്താക്കിയെന്ന തരത്തില്‍ പാക്ക് സൈബര്‍ വീരന്മാര് വാര്‍ത്തകള്‍ വരെ അടിച്ചിറക്കി.എന്നാല്‍ ആ വാര്‍ത്തകള്‍ക്കുള്ള ഉത്തരമായിരുന്നു ഈ അഭിമാനമായ വിരമിക്കല്‍ ചടങ്ങ്.
Discussion about this post