പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനില്‍ സ്ഥിതി ചെയ്തിരുന്നു ഭീകരവാദ ക്യാമ്പുകളെ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകര്‍ത്ത നീക്കത്തെ പ്രശംസിച്ച ബോളിവുഡ് നടി പ്രിയങ്കാ ചോപ്രക്കെതിരെ പാക്കിസ്ഥാനികള്‍ രംഗത്ത്. ഐക്യരാഷ്ട്രസഭയുടെ യുണിസെഫിന്റെ ഗുഡ് വില്‍ അംബാസഡര്‍ എന്ന പദവിയില്‍ നിന്നും പ്രിയങ്കാ ചോപ്രയെ മാറ്റണമെന്ന നിവേദനമാണ് പാക്കിസ്ഥാനികള്‍ സമൂഹ മാധ്യമങ്ങളില്‍ മുന്നോട്ട് വെക്കുന്നത്.
ഇന്ത്യ തിരിച്ചടിച്ച ദിവസം ‘ജയ് ഹിന്ദ്’ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ട്വീറ്റ് പ്രിയങ്കാ ചോപ്ര ഇട്ടിരുന്നു. രണ്ട് ആണവ ശക്തികളായ രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന വേളയില്‍ പ്രിയങ്കാ ചോപ്ര ഒരു രാജ്യത്തിന്റെയൊപ്പം നിന്നത് തെറ്റാണെന്ന് പാക്കിസ്ഥാനികള്‍ അഭിപ്രായപ്പെട്ടു. ആണവ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം നാശത്തിലേക്കാണ് നയിക്കുകയെന്നും യുണിസെഫ് അംബാസഡര്‍ എന്ന നിലയില്‍ ഒരു നിഷ്പക്ഷമായ നിലപാടായിരുന്നു പ്രിയങ്കാ ചോപ്ര എടുക്കേണ്ടിയിരുന്നതെന്നും ഓണ്‍ലൈന്‍ നിവേദനത്തില്‍ പറയുന്നു.
അതേസമയം നിവേദനത്തില്‍ പുല്‍വാമയില്‍ ജയ്ഷ് നടത്തിയ ഭീകരാക്രമണത്തെപ്പറ്റി ഒരു പരാമര്‍ശവും ഇല്ലായെന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. ഓണ്‍ലൈന്‍ നിവേദനത്തിന് നിലവില്‍ 83,000ത്തിലധികം ഒപ്പുകള്‍ ലഭിച്ചിട്ടുണ്ട്. 2016 ഡിസംബറിലായിരുന്നു പ്രിയങ്കാ ചോപ്രക്ക് യുണിസെഫ് ഗുഡ് വില്‍ അംബാസിഡര്‍ പദവി നല്‍കപ്പെട്ടത്.
You know something is wrong with @UN when their goodwill ambassador applauds a blatant line of control violation by @IAF_MCC that can potentially lead to a war between two nuclear powers
— Kanza Azeemi (@kanza_azeemi) February 27, 2019
Are or were you really Unicef goodwill ambassador? I really don’t know how an artist can praise military actions and especially while being an ambassador of UN. I don’t think this world could ever see peace when peacemakers love wars. #NoWar #PakistanIndia
— Atif Tauqeer (@atifthepoet) February 26, 2019
Can the @UN please take back their ambassadorship from Priyanka Chopra ?
Celebs who fuel wars have no reason to be talking about human rights at any forum.
Someone who ‘apparently’ works for children’s rights, needs to be schooled about the impact of war on children?#SayNoToWar— وٹ وے؟ (@pitsyapa) February 27, 2019
Discussion about this post