ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൗലാന മസൂദ് അസര്‍ ഇന്നലെ തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനിക ആശൂപത്രി വൃത്തങ്ങള്‍ ഉടന്‍ തന്നെ വാര്‍ത്ത പുറത്തുവിടുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മസൂദ് അസറിന്റെ ആരോഗ്യ നില ഗുരുതരമെന്ന് നേരത്തെ പാക് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. കരള്‍ രോഗ ബാധിതനാണെന്നായിരുന്നു പാക് അവകാശവാദം.
#BREAKING: Reports suggest Maulana Masood Azhar is dead, he died on March 2. To be formally announced after intimation from Army hospital, Islamabad: Top Intel Sources. Input: @manojkumargupta, @Zakka_Jacob with more details
CNN-News18 is trying to independently verify the news pic.twitter.com/ntFVMBPvFF
— News18 (@CNNnews18) March 3, 2019
എന്നാല്‍ ഇന്ത്യന്‍ സൈനികാക്രമണത്തില്‍ മസൂദ് അസര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ജയ്ഷെ മുഹമ്മദ് കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയപ്പോള്‍ മസൂദ് അസര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍. ഇത് മറച്ചുവെക്കുന്നതിനായി മസൂദ് കരള്‍ രോഗ ബാധിതനായി സൈനിക ആശുപത്രിയിലായിരുന്നുവെന്ന് പാക് സേന പ്രചരിപ്പിക്കുകയാണെന്നായിരുന്നു സൂചന.
വൃക്കകള്‍ തകരാറിലായതിനാല്‍ ഗുരുതരാവസ്ഥയിലായിരുന്നു മസൂദ് അസര്‍. അസറിന് എഴുന്നേറ്റ് നടക്കാന്‍ പോലും വയ്യെന്നും ചികിത്സയിലാണെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹ്!മൂദ് ഖുറേഷി തന്നെ വെളിപ്പെടുത്തിയിരുന്നു.
https://braveindianews.com/02/03/203235.php
അതേസമയം മസൂദ് അസര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പാക് സൈന്യവും സര്‍ക്കാരും സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം മുതല്‍ മുംബൈ ആക്രമണം വരെ നിരവധി ആക്രമണങ്ങളില്‍ പങ്കാളിയാണ് മസൂദ് അസര്‍. നേരത്തെ കാണ്ഡഹാറില്‍ വിമാനം റാഞ്ചി ഇന്ത്യന്‍ ജയിലിലായിരുന്ന മസൂദ് അസറിനെ പാക് ഭീകരര്‍ മോചിപ്പിച്ചിരുന്നു.അല്‍ ഖ്വയ്ദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് മസൂദ് അസര്‍. 1993 മുതലാണ് ബിന്‍ ലാദനും അസറും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്കുന്നതില് അസര്‍ മുന്നിട്ടിറങ്ങിയിരുന്നു.
അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലിനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈന ഇന്ത്യയുടെ ആവശ്യത്തെ എതിര്‍ക്കുകയായിരുന്നു.
Discussion about this post