മൃഗശാലയില്‍ നിന്ന് വെള്ള കടുവകളെ ദത്തെടുക്കുകയാണ് വിജയ് സേതുപതി.ചെന്നൈ വണ്ടലൂര്‍ മൃഗശാലയില്‍ നിന്നാണ് അഞ്ച് വയസ്സുള്ള ആദിത്യ, നാലര വയസ്സുള്ള ആര്‍തി എന്നീ കടുവകളെ ദത്തെടുത്തത്.മൃഗശാല സന്ദര്‍ശിച്ച വിജയ് സേതുപതി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
തന്റെ സുഹൃത്തുക്കളിലൊരാളാണ് മൃഗങ്ങളെ ദത്തെടുക്കുന്നതിനെക്കുറിച്ച് പറഞ്ഞതെന്ന് വിജയ് സേതുപതി പറഞ്ഞു.മൃഗശാല സന്ദര്‍ശിച്ച് മൃഗങ്ങള്‍ക്ക് വേണ്ടി തങ്ങളാല്‍ കഴിയുന്നത് എല്ലാവരും ചെയ്ത് കൊടുക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.നടന് ശിവകാര്‍ത്തികേയനും ഈ മൃഗശാലയില്‍ നിന്നും വെള്ള കടുവകളെ ദത്തെടുത്തിരുന്നു.
Discussion about this post