ജമ്മു കശ്മീരിലെ ത്രാലില്‍ സുരക്ഷാ സൈനികരും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരരുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ സൈനികര്‍ മിര്‍ മൊഹല്ലയില്‍ തിങ്കളാഴ്ച രാത്രി തിരച്ചില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഭീകരര്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.
പ്രദേശത്തെ മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ സര്‍ക്കാര്‍ നിര്‍ത്തി വെച്ചിട്ടുണ്ട്.
Discussion about this post