ഗുജറാത്ത് സന്ദര്‍ശനത്തിനിടയില്‍ അമ്മ ഹീരാബായെ കാണാന്‍ മോദിയെത്തി. അഹമ്മദാബാദിനടുത്തുള്ള റെയ്‌സാന്‍ ഗ്രാമത്തില്‍ റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മോദി. തെരഞ്ഞെടുപ്പിന്് മുന്നോടിയായി നടക്കുന്ന പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഗുജറാത്തില്‍ എത്തിയത്.
അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം അരമണിക്കൂര്‍ നേരം അദ്ദേഹം ചെലവഴിച്ചു. അമ്മയെ കാണാന്‍ പോകുന്നതിന് മുമ്പ് റെയ്‌സാന്‍ ഗ്രാമത്തിലെ ഡോലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലും മോദി ദര്‍ശനം നടത്തി. മഹാശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചിരുന്നു.
Discussion about this post