മിര്‍പുര്‍: ടീം ഇന്ത്യയുടെ ഏകദിന നായക സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് മഹേന്ദ്ര സിംഗ് ധോണി. ബംഗ്ലാദേശിനോടു ഏകദിന പരമ്പര അടിയറവു വച്ച ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ധോണിയുടെ പ്രതികരണം.
ഇന്ത്യന്‍ ടീമിന് ഇത് ഗുണം ചെയ്യുമെങ്കില്‍ താന്‍ നായക സ്ഥാനത്തു നിന്ന് മാറി നില്ക്കാം. ക്രിക്കറ്റ് ഇപ്പോഴും താന്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്നും ധോണി പറഞ്ഞു.
ബാറ്റിംഗ് നിരയില്‍ മുന്നോട്ട് കയറി ഇറങ്ങിയ ദോണിയുടെ തന്ത്രവും ഇന്നലെ ഫലം കണ്ടിരുന്നില്ല.
Discussion about this post