ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ നാഗ്പൂരില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഉയര്‍ന്ന ആത്മവിശ്വാസത്തോടെയാണ് മത്സരിക്കാനിറങ്ങുന്നത്.
ഇന്ത്യയുടെ ടീമില്‍ വ്യത്യാസങ്ങളൊന്നും തന്നെയില്ല. അതേസമയം ഓസ്ട്രേലിയന്‍ ടീമില്‍ ഷോണ്‍ മാര്‍ഷിന് പകരം ആഷ്ടണ്‍ ടര്‍ണറും നേഥന്‍ ലയോണിന് പകരം ജേസണ്‍ ബെഹ്രന്‍ഡോര്‍ഫും എത്തിയിട്ടുണ്ട്. ഇതിന് മുന്‍പ് മൂന്ന് തവണ നാഗ്പൂരില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിട്ടിട്ടുണ്ട്. മൂന്ന് തവണയും ജയം ഇന്ത്യയ്ക്കായിരുന്നു.
Discussion about this post