പശ്ചിമ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ധാരണയിലെത്തിയ സ്ഥിതിയ്ക്ക് കേരളത്തില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ചു മത്സരിക്കാന്‍ തയ്യാര്‍ ആകണമെന്ന് ബിജെപി നേതാവ് എം.ടി രമേശ് .
പശ്ചിമ ബംഗാളിലും കേരളത്തിലും ഇരുപാര്‍ട്ടികളും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് എം.ടി രമേശ് പറഞ്ഞു . സിപിഎം -കോണ്‍ഗ്രസ് ധാരണയില്‍ ടിപി വധക്കേസ് അട്ടിമറിച്ച മാതൃകയില്‍ പെരിയ ഇരട്ടക്കൊലപാതകവും അട്ടിമറിക്കപ്പെടുമെന്നും എം.ടി രമേശ് പറഞ്ഞു .
ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനില്‍ മിന്നലാക്രമണം നടത്തി ഭീകരക്യാമ്പുകള്‍ തകര്‍ത്ത സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണനും എ.ഐ.സിസി ജനറല്‍ സെക്രടറി ഉമ്മന്‍ചാണ്ടിയും ഒരേ സ്വരത്തില്‍ സംസാരിക്കുന്നത് പാക്കിസ്ഥാനെ സഹായിക്കാന്‍ ആണെന്നും രമേശ് പറഞ്ഞു .
Discussion about this post