ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് 251 റണ്‍സ് വിജയലക്ഷ്യം. 48.2 ഓവറുകളില്‍ നിന്നും 250 റണ്‍സ് നേടി ഇന്ത്യന്‍ ടീം ഓളൗട്ടാവുകയായിരുന്നു.
ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. തുടക്കത്തില്‍ പ്രകടനത്തില്‍ പതറിയ ഇന്ത്യ പിന്നീട് നായകന് വിരാട് കോഹ്ലിയുടെ സെഞ്ചുറിയില്‍ കുതിക്കുകയായിരുന്നു. 116 റണ്‍സാണ് ഇന്ത്യ നേടിയത്.
ആദ്യ ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയെ നഷ്ടമായി. പാറ്റ് കമ്മിന്‍സിന്റെ ഓവറിലായിരുന്നു രോഹിത് ശര്‍മ്മ ഒരു റണ്‍സ് പോലുമെടുക്കാതെ ഔട്ടായത്.
ക്രിക്കറ്റ് ലോകകപ്പിന് മുമ്പായി ഇന്ത്യ കളിക്കുന്ന അവസാന ഏകദിന പരമ്പരയാണിത്. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റങ്ങളുമുണ്ടായിരുന്നില്ല. അതേസമയം ഓസ്ട്രേലിയന്‍ ടീമില്‍ ഷോണ്‍ മാര്‍ഷിന് പകരം ആഷ്ടണ്‍ ടര്‍ണറും നേഥന്‍ ലയോണിന് പകരം ജേസണ്‍ ബെഹ്രന്‍ഡോര്‍ഫും എത്തിയിട്ടുണ്ട്. അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയായിരുന്നു വിജയിച്ചത്.
Discussion about this post