പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് . ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമാണവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിക്കുന്നതിനിടയിലാണ് പുല്‍വാമയിലെ ഭീകാരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ചത് .
किन्तु पुलवामा दुर्घटना के बाद हमारी वायु सेना द्वारा की गयी “Air Strike" के बाद कुछ विदेशी मीडिया में संदेह पैदा किया जा रहा है जिससे हमारी भारत सरकार की विश्वसनीयता पर भी प्रश्न चिन्ह लग रहा है।
— Digvijaya Singh (@digvijaya_28) March 5, 2019
हमें हमारी सेना पर उनकी बहादुरी पर गर्व है व सम्पूर्ण विश्वास है। सेना में मैंने मेरे अनेकों परिचित व निकट के रिश्तेदारों को देखा है किस प्रकार वे अपने परिवारों को छोड़ कर हमारी सुरक्षा करते हैं। हम उनका सम्मान करते हैं।
— Digvijaya Singh (@digvijaya_28) March 5, 2019
ഇന്ത്യ നടത്തിയ വ്യോമാക്രമണം സംബന്ധിച്ച് വിദേശമാധ്യമങ്ങള്‍ അടക്കം ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ മാപ്പ് പറയണം . സൈന്യത്തിന്റെ ധീരതയില്‍ വിശ്വാസമുണ്ട് , എന്നാല്‍ വിദേശമാധ്യമങ്ങള്‍ ചില സംശയങ്ങള്‍ പങ്കുവെയ്ക്കുന്നു . ഇത് സര്‍ക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന് ദിഗ് വിജയ് സിംഗ് പറഞ്ഞു .
#WATCH Union minister VK Singh on Congress leader Digvijaya Singh terming #Pulwama terrorist attack an “accident”,says, "With due respect, I would like to ask Digvijaya Singh Ji, was Rajiv Gandhi's assassination an accident or a terror incident?" pic.twitter.com/Sm1blc2Gjj
— ANI (@ANI) March 5, 2019
എന്നാല്‍ ദിഗ് വിജയ് സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തി . രാജീവ് ഗാന്ധി വധവും തങ്ങള്‍ അപകടമെന്ന് വിശേഷിപ്പിക്കുമോയെന്ന് കേന്ദ്രമന്ത്രി വി.കെ സിംഗ് ചോദിച്ചു. ഇത്തരത്തിലുള്ള പരാമര്‍ശം വഴി രാജ്യത്തിന്റെയും സൈന്യത്തിന്റെയും ആത്മവീര്യത്തെ നശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു . കോണ്‍ഗ്രസിന് എന്ത് പറ്റിയെന്നു മനസിലാകുന്നില്ലാ എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദെദ്കര് പ്രതികരിച്ചു . പൊതു വികാരത്തിനെതിരെ സംസാരിക്കുന്നു , സൈന്യത്തെ അവിശ്വസിക്കുന്നു . ഇത്തരത്തില്‍ സൈന്യത്തെ അവിശ്വസിക്കുന്ന രീതി ഒരു ജനാധിപത്യ രാജ്യത്തും ഉണ്ടാകില്ലെന്ന് ജാവ്ദേദ്കര് പറഞ്ഞു
Discussion about this post