പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് . കര്‍ശനമായ നിര്‍ദ്ദേശങ്ങളും പരിശോധനകള്‍ക്കും ശേഷമാണ് ഓരോ യാത്രികനേയും യാത്രയ്ക്കായി അനുവദിക്കുന്നത് . പരിശോധന അമിതമായത്തില് പ്രതിഷേധിച്ച മലയാളി യാത്രക്കാരന് ഇന്നലെ ചെന്നൈ വിമാനത്താവളത്തില്‍ അറസ്റ്റിലായി .
ഇന്നലെ രാത്രി 7.30 യോടെയാണ് സംഭവം . കൊച്ചിയില്‍ നിന്നും ഭുവനേശ്വറിലേക്കായിരുന്നു വിമാനം . വിമാനത്തിന്റെ ബോര്‍ഡിംഗ് പോയിന്റില്‍ വെച്ചായിരുന്നു പരിശോധന . സി.ഐ.എസ്.എഫ് നടത്തിയ പരിശോധനയ്ക്ക് ശേഷം നടന്ന ദേഹപരിശോധനയാണ് യാത്രക്കാരനെ ചൊടിപ്പിച്ചത്.
ക്ഷുഭിതനായ പത്തനംതിട്ട സ്വദേശി അലക്സ് മാത്യു തന്റെ ബാഗില്‍ എന്താ ബോംബാണോ കൊണ്ട് പോകുന്നത് എന്ന് ചോദിക്കുകയായിരുന്നു . ചോദ്യം കേട്ട ഉദ്യോഗസ്ഥര്‍ ഉടനെ ക്വിക് റെസ്പോന്‍സ് ടീം , ഡോഗ് സ്ക്വാഡ് , ബോംബ് പരിശോധന വിഭാഗം എന്നിവരെ വിളിക്കുകയായിരുന്നു . ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു . തുടര്‍ന്ന് ജീവനക്കാരെ ഭീക്ഷണിയുയര്ത്തിയെന്ന കാരണം ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്യുകയായിരുന്നു .
Discussion about this post